Latest NewsKeralaNews

തിരുവനന്തപുരത്ത് മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ വിഷ്ണുവാണ് (32) മരിച്ചത്. പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

ശനിയാഴ്ച മുതൽ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. വീടിന്‍റെ കിണറിൽ മൂടിയിരുന്ന വല മാറിക്കിടന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button