KeralaLatest NewsNews

മികച്ച കളക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരം കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക്: ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍

കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കുന്ന എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാരത്തിന് പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അര്‍ഹയായി. രണ്ട് ദിവസം മുന്‍പ് ആഭ്യന്തര മന്ത്രി അമിത് ഷാ ദിവ്യ എസ് അയ്യര്‍ക്ക് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു .

Read Also: സമ്പന്ന പട്ടികയിലെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിന്നും ഗൗതം അദാനി പുറത്തേക്ക്, ഏറ്റവും വലിയ ധനികൻ ആരെന്ന് അറിയാം

അവാര്‍ഡ് ലഭിച്ച ദിവ്യ എസ് അയ്യര്‍ക്ക് അനുമോദനവുമായി നടന്‍ ഉണ്ണി മുകുന്ദനും രംഗത്ത് എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദന്‍ കളക്ടറെ അനുമോദിച്ച് രംഗത്ത് എത്തിയത്. മികച്ച കളക്ടര്‍ക്കുള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സ് എക്‌സലന്‍സ് ഗുഡ് ഗവര്‍ണെന്‍സ് അവാര്‍ഡ് നേടിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ: ദിവ്യാ IAS ന് ആശംസകള്‍, ‘ ഉണ്ണി മുകുന്ദന്‍ കുറിച്ചു.

സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആര്‍.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കലക്ടര്‍മാരെ പുരസ്‌കാരത്തിന് അര്‍ഹരായി തിരഞ്ഞെടുത്തത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചെയ്ത പ്രവൃത്തികള്‍ ആണ് സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തില്‍ പരാമര്‍ശിച്ചിരുന്നത് .കടുത്ത ഈശ്വരഭക്തയും അയ്യപ്പഭക്തയും ആയ ദിവ്യ എസ് അയ്യര്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് പമ്പയില്‍ സ്വീകരണം കൊടുത്തപ്പോള്‍ ശരണം വിളിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button