KeralaLatest NewsNews

ഉണ്ണി മുകുന്ദനെ ലക്ഷ്യമിട്ടതിന് പിന്നില്‍ കൃത്യമായ അജണ്ട : അഖില്‍ മാരാര്‍

ഒരു മെയില്‍ ഐഡിയും ഉണ്ടാക്കി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി ആര്‍ക്കും തെറി പറയാം, എന്നാല്‍ അഭിനയം അങ്ങനെയല്ല

കൊച്ചി: ഉണ്ണി മുകുന്ദനെയും മാളികപ്പുറം സിനിമയേയും മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നില്‍ കൃത്യമായ ചില അജണ്ടകള്‍ ഉണ്ടെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാന്‍ നടക്കുകയും മലയാളത്തിലെ പ്രഗല്‍ഭ സംവിധായകരെ അവഹേളിക്കുകയും ചെയ്യുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

Read Also: പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

‘കേരളത്തിലെ എല്ലാ വ്‌ളോഗേഴ്‌സിനെയും വിമര്‍ശിക്കാന്‍ സാധ്യമല്ല. നാട്ടില്‍ മുല്ല പോലുള്ള നല്ല സുഗന്ധമുള്ള പൂക്കള്‍ മാത്രമല്ല, സഹിക്കാന്‍ കഴിയാത്ത ശവംനാറി പൂക്കളുമുണ്ട്. സിനിമ ഉണ്ടാക്കുന്നത് പരിപ്പുവട ഉണ്ടാക്കുന്ന തരത്തില്‍ ലളിതമായ കാര്യമാണെന്നാണ് ചിലര്‍ പറയുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാളികപ്പുറത്തിന്റെ തിരക്കഥയുമായി മറ്റൊരു സംവിധായകനെ കണ്ട വ്യക്തിയാണ് അഭിലാഷ്. അന്ന് ഉണ്ണിമുകുന്ദനെ ഈ സിനിമയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. മറ്റുള്ള പലരുടെയും അടുത്ത് സംസാരിച്ച് അവസാനമാണ് ഉണ്ണി മുകുന്ദന്‍ എന്ന താരത്തെ സമീപിക്കുന്നത്. ഗുജറാത്തിലെ പഠനം കഴിഞ്ഞ് സിനിമയോടുള്ള ആഗ്രഹത്തിന്റെ പുറത്ത് നാട്ടില്‍ വന്ന് കഷ്ടപ്പെട്ട് താരമായും നടനായും മാറിയ ഉണ്ണി മുകുന്ദനെക്കാളും കഷ്ടപ്പാടാണോ, ഒരു മെയില്‍ ഐഡിയും ഉണ്ടാക്കി യൂട്യൂബ് ചാനലും തുടങ്ങി വെറുതെ ഇരുന്ന് തെറി പറയുന്നവര്‍ക്ക്’.

‘സീക്രട്ട് ഏജന്റ്, അശ്വന്ത് കോക്ക് പോലുള്ള യൂട്യൂബേഴ്‌സ് എന്താണ് ചെയ്യുന്നത്. മലയാള സിനിമയെ ഉദ്ധരിക്കാന്‍ വേണ്ടി ഇറങ്ങിയേക്കുക എന്ന ചിന്തയിലാണ് ഇവര്‍. നിരന്തരം വ്യക്തിഹത്യ ചെയ്യുമ്പോള്‍ ആരാണെങ്കിലും തെറി പറഞ്ഞു പോകും. അതു തന്നെയെ ഉണ്ണി മുകുന്ദന്‍ ചെയ്തുള്ളൂ. വളര്‍ത്തു ദോഷമെന്ന് പറഞ്ഞാല്‍ അത് മാതാപിതാക്കളെ അവഹേളിക്കുക തന്നെയാണ്. അത് കേള്‍ക്കുമ്പോള്‍ ഉണ്ണി മുകുന്ദനെ പോലുള്ളവര്‍ പ്രതികരിച്ചെന്നിരിക്കും. സിനിമകള്‍ വിവിധ തരത്തിലുള്ളതാണ്. മാളികപ്പുറം ഒരു ഭക്തി സിനിമയാണ്. സ്വഭാവികമായും സിനിമയുടെ പ്രമോഷനും അത്തരത്തില്‍ ആയിരിക്കും. ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കള്‍ ചെയ്യണം. അതു തന്നെയാണ് ഉണ്ണി മുകുന്ദനും ചെയ്തത്. ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്ത്തുന്നതിന് പിന്നില്‍ ഒരു അജന്‍ഡയുണ്ട്. താരമായി ഉയര്‍ന്നു വരുന്ന ഉണ്ണി മുകുന്ദനെ തകര്‍ക്കുക, മലയാള സിനിമകളെ ഇല്ലാതാക്കുക എന്നത് തന്നെയാണ് ഇത്തരം വ്‌ളോഗേഴ്‌സിന്റെ അജണ്ട. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കുകയും ജോഷി സാറിനെ പോലുള്ള സംവിധായകരെ സംവിധാനം പഠിപ്പിക്കാന്‍ നടക്കുകയുമാണ് ഇവര്‍’, അഖില്‍ മാരാര്‍ തുറന്നടിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button