KottayamLatest NewsKeralaNattuvarthaNews

റോ​ഡ് സൈ​ഡി​ലി​രു​ന്ന സ്കൂ​ട്ട​റു​മാ​യി യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞു : സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പുറത്ത്

പാ​ലാ പ​ന്ത്ര​ണ്ടാം​മൈ​ൽ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ൽ റോ​ഡ് സൈ​ഡി​ലി​രു​ന്ന സ്കൂ​ട്ട​റു​മാ​യി യു​വാ​വ് മുങ്ങി. യു​വാ​വ് വാ​ഹ​ന​വു​മാ​യി പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പുറത്ത് വന്നിട്ടുണ്ട്.

Read Also : കേരളത്തിൽ നിന്നും ചെലവുകുറഞ്ഞ രീതിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം, പുതിയ സർവീസുമായി ജസീറ എയർവെയ്സ്

ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​ഈ​രാ​റ്റു​പേ​ട്ട എം​ഇ​എ​സ് ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ലാ പ​ന്ത്ര​ണ്ടാം​മൈ​ൽ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ രാ​മ​ച​ന്ദ്ര​ൻ വാ​ഹ​നം നി​ർ​ത്തി മ​റു​വ​ശ​ത്തെ ക​ട​യി​ലേ​ക്കു​പോ​യ സ​മ​യ​ത്താ​ണു മോ​ഷ​ണം നടന്നത്. താ​ക്കോ​ൽ വാ​ഹ​ന​ത്തി​ൽ ത​ന്നെ​ വെച്ചി​രു​ന്നു.

തുടർന്ന്, വാ​ഹ​ന​ത്തി​നു സ​മീ​പ​മെ​ത്തി​യ യു​വാ​വ് അ​ല്പ​സ​മ​യം സ​മീ​പ​ത്ത് ചു​റ്റി​ക്ക​റ​ങ്ങി പ​രി​സ​രം വീ​ക്ഷി​ച്ച​ശേ​ഷം വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. യു​വാ​വ് മാ​സ്ക് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ മു​ഖം വ്യ​ക്ത​മ​ല്ല. ടി​വി​എ​സ് എ​ൻ​ടോ​ർ​ക്ക് മോ​ഡ​ൽ സ്കൂ​ട്ട​റാ​ണ് മോഷ്ടിച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button