MollywoodLatest NewsKeralaNewsEntertainment

അടിയടിയടി ബൂമറാംഗ് … ആരാധകരെ ആവേശത്തിലാക്കാൻ സംയുക്തയും ഷൈൻ ടോം ചാക്കോയും

അജിത് പെരുമ്പാവൂരിന്റെ വരികൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ.

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ തീം സോങ് പുറത്ത്. അടിയടിയടി ബൂമറാംഗ് എന്ന ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അജിത് പെരുമ്പാവൂരിന്റെ വരികൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

read also:  യൂസഫലിയോ രവിപിള്ളയോ മമ്മൂട്ടിയോ മോഹൻലാലോ ബിവറേജിൽ ക്യൂ നിൽക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ? കുറിപ്പ്

കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ഫാമിലി എന്റർടെയ്നർ ആയി ഒരുക്കുന്ന ചിത്രം ഫെബ്രുവരി 3ന് തിയറ്ററുകളില്‍ എത്തും. അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ. മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ലൈൻ പ്രൊഡ്യൂസർ സഞ്ജയ്‌ പാൽ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button