KottayamKeralaNattuvarthaLatest NewsNews

നാ​ലു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു : നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി, ഒഴിവായത് വൻ അപകടം

വാ​ഹ​ന യാ​ത്രക്കാ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

ക​റു​ക​ച്ചാ​ല്‍: വാ​ഴൂ​ര്‍ റോ​ഡി​ല്‍ പ​ന്ത്ര​ണ്ടാം​മൈ​ലി​ല്‍ നാ​ലു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അപകടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. എന്നാൽ, ഹോ​ട്ട​ലി​ല്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. വാ​ഹ​ന യാ​ത്രക്കാ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : നോൺ സബ്സിഡി വിഭാഗത്തിൽ നിന്നും കോടികളുടെ നേട്ടവുമായി സപ്ലൈകോ

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30നാ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച മ​റ്റൊ​രു കാ​ര്‍ ഇ​ട റോ​ഡി​ല്‍ നി​ന്നും എ​ത്തി​യ കാ​റി​ലും വാ​ഴൂ​ര്‍ ഭാ​ഗ​ത്തു​ നി​ന്നും ​വ​ന്ന ജീ​പ്പി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു വാ​ഹ​ന​ങ്ങ​ളും ഇ​തോ​ടെ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ചു. അ​തി​ലൊ​രു കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ പൂ​വ​ത്തി​ല്‍ ഷാ​ജി ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഷാ​ജി അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു. ക​ട​യു​ടെ മു​ന്‍വ​ശ​ത്തെ അ​ടു​പ്പ് ഉ​ള്‍പ്പെ​ടെ ത​ക​ര്‍ന്നിട്ടുണ്ട്.

ഇടിയിൽ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റും ഒ​ടി​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് സ്ഥ​ലത്തെ​ത്തി മേ​ല്‍ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button