Latest NewsNewsIndia

ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് പുറത്ത് സംഘർഷം

ഡൽഹി: വിവാദമായ ബിബിസി ഡോക്യുമെന്ററി ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പ്രദർശിപ്പിക്കും. ‘ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ’ എന്ന ഡോക്യുമെന്ററി വൈകുന്നേരം 6 മണിക്ക് പ്രദർശിപ്പിക്കാനാണ് തീരുമാനം. ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിന്റെ പേരിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് പുറത്ത് സംഘർഷത്തിന് ശ്രമിച്ചതിന് നാല് എസ്‌എഫ്‌ഐ പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. നിലവിൽ സർവ്വകലാശാലയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അസീസ് (എസ്‌എഫ്‌ഐ ജാമിയ യൂണിറ്റ് സെക്രട്ടറി), നിവേദ്യ (ജാമിയ വിദ്യാർത്ഥിയും, എസ്‌എഫ്‌ഐ സൗത്ത് ഡൽഹി ഏരിയ വൈസ് പ്രസിഡന്റും), അഭിരാം, തേജസ് (ജാമിയ വിദ്യാർത്ഥികളും എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങളും) എന്നിവരെ പോലീസ് പിടിച്ചുവച്ചതായി എസ്എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായാണ് ഡൽഹി പോലീസ് ഇവരെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

വാലന്റൈൻസ് ഡേ ഐആർസിടിസിയോടൊപ്പം ആഘോഷിക്കാം, പുതിയ ടൂർ പാക്കേജിനെ കുറിച്ച് അറിയൂ

ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളോട് വിട്ട് നിൽക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാല അഡ്‌മിനിസ്ട്രേഷൻ നേരത്തെ മുൻകൂർ അറിയിപ്പ് നൽകിയിരുന്നു. ‘ബന്ധപ്പെട്ട അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ ക്യാമ്പസിന്റെ ഒരു ഭാഗത്തും വിദ്യാർത്ഥികളുടെ ഒത്തുചേരൽ അനുവദിക്കില്ല, ഇത് തെറ്റിച്ചാൽ സംഘാടകർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു’ സർവകലാശാല പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button