Latest NewsNewsBusiness

വാലന്റൈൻസ് ഡേ ഐആർസിടിസിയോടൊപ്പം ആഘോഷിക്കാം, പുതിയ ടൂർ പാക്കേജിനെ കുറിച്ച് അറിയൂ

ഇൻഡോർ, ചണ്ഡീഗഡ്, ഭുവനേശ്വർ, പട്ന എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് ആരംഭിക്കുക

വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഇത്തവണ വ്യത്യസ്ഥമായൊരു ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ഇത്തവണ വാലന്റൈൻസ് ദിനത്തിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഗോവയിലേക്കാണ് ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക്- പടിഞ്ഞാറൻ നഗരമായ ഗോവയുടെ ഹൃദയഭാഗങ്ങൾ കാണാനുള്ള ടൂർ പാക്കേജിൽ ഫ്ലൈറ്റ് ടിക്കറ്റ്, ഭക്ഷണം എന്നിവ ഉൾപ്പെടുന്നതാണ്. അഞ്ച് പകലും നാല് രാത്രി നീണ്ടുനിൽക്കുന്നതാണ് ള പാക്കേജ്.

ഇൻഡോർ, ചണ്ഡീഗഡ്, ഭുവനേശ്വർ, പട്ന എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് ആരംഭിക്കുക. വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, ഫെബ്രുവരി 11 മുതൽ മാർച്ച് 7 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. ഭക്ഷണം, ഹോട്ടൽ താമസം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഐആർസിടിസി വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: രാജ്യസ്‌നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യം: കെ സുരേന്ദ്രൻ

വാലന്റൈൻസ് ഡേ പാക്കേജിൽ ഒരാൾക്ക് 51,000 രൂപയാണ് ചെലവ്. രണ്ട് പേർ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ ഒരാൾക്ക് 40,500 രൂപയും, മൂന്ന് പേർ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ ഒരാൾക്ക് 38,150 രൂപയുമായി കുറയുന്നതാണ്. സഞ്ചാരികൾക്ക് മിരാമർ ബീച്ച്, നോർത്ത് ഗോവയിലെ ബാഗാ ബീച്ച്, സ്നോ പാർക്ക് എന്നിവിടങ്ങളിൽ ചുറ്റി കറങ്ങാം. കൂടാതെ, വാലന്റൈൻസ് ഡേ പാക്കേജിൽ മണ്ഡോവി നദിയിലൂടെ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button