ThrissurLatest NewsKeralaNattuvarthaNews

കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : 63കാരൻ അറസ്റ്റിൽ

തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂർ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) അറസ്റ്റ് ചെയ്തത്

കുന്നംകുളം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 63കാരൻ പിടിയിൽ. തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂർ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) അറസ്റ്റ് ചെയ്തത്. കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ബിബിസി ഡോക്യുമെന്ററി വിവാദം, അനില്‍ ആന്റണിയുടെ രാജിയില്‍ സന്തോഷിച്ച് യുവനേതാക്കളുടെ പട

ബസ് ചൂണ്ടലില്‍ എത്തിയപ്പോഴാണ് സംഭവം. തൃശൂരില്‍ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. തുടർന്ന്, കെ.എസ്.ആര്‍.ടി.സി ബസ് കുന്നംകുളം സ്റ്റേഷനിലെത്തിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read Also : ഇന്ത്യയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററി, അഭിപ്രായത്തില്‍ മാറ്റമില്ല: അനില്‍ ആന്റണി

ഇയാൾക്കെതിരെ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലും സമാന കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button