KollamKeralaNattuvarthaNews

വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ചോ​ദ്യം​ചെ​യ്തതിന് മർദ്ദനം:പിതാവിനും 12കാരി മകൾക്കും പരിക്ക്

നെ​ടു​മ്പ​ന ക​ള​യ്ക്ക​ൽ ബി​നു ഭ​വ​നി​ൽ ബി​നോ​യ്, മ​ക​ൾ ബ്ലെ​സി​ലി എ​ന്നി​വ​ർ​ക്കാ​ണ് ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്

കൊ​ട്ടി​യം: വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​ന് രാ​ത്രി വീ​ട്ടി​ൽ​ക്ക​യ​റി പി​താ​വി​നെ​യും 12 വ​യ​സ്സു​ള്ള മ​ക​ളെ​യും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. നെ​ടു​മ്പ​ന ക​ള​യ്ക്ക​ൽ ബി​നു ഭ​വ​നി​ൽ ബി​നോ​യ്, മ​ക​ൾ ബ്ലെ​സി​ലി എ​ന്നി​വ​ർ​ക്കാ​ണ് ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്.

Read Also : കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : 63കാരൻ അറസ്റ്റിൽ

ഈ മാസം 22-ന് ​രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സംഭവം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​ന് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ഇ​രു​വ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന അന്യസം​സ്ഥാ​ന ​തൊ​ഴി​ലാ​ളി ഇ​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​ണെ​ന്ന് ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button