Latest NewsNewsIndia

പത്മപുരസ്‌ക്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പത്മപുരസ്‌ക്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പത്മപുരസ്‌ക്കാര ജേതാക്കളെ അഭിനന്ദിച്ചത്. രാഷ്ട്രത്തിനുള്ള അവരുടെ സമ്പന്നവും വ്യത്യസ്തവുമായ സംഭാവനകളും നമ്മുടെ വളർച്ചയുടെ പാത മെച്ചപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളും ഇന്ത്യ വിലമതിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പത്മപുരസ്‌ക്കാരങ്ങൾ ലഭിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: എന്താണ് ഇംപോസ്റ്റർ സിൻഡ്രോം? ഈ വൈകല്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കാം

നാല് മലയാളികളടക്കം 91 പേർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഒമ്പത് പേർക്ക് പത്മഭൂഷണും ആറ് പേർക്ക് പത്മവിഭൂഷണും ലഭിച്ചു. ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിന് പത്മവിഭൂഷൺ ലഭിച്ചു. അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ച ലായനിയുടെ കണ്ടുപിടുത്തമാണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. ആകെ ആറ് പേരാണ് പത്മവിഭൂഷൺ പുരസ്ക്കാരത്തിന് അർഹരായത്. എസ് എം കൃഷ്ണ, മുലായം സിംഗ്, തബല ഇതിഹാസം സാക്കിർ ഹുസൈൻ, ശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ, ബാൽകൃഷ്ണൻ ദോഷി എന്നിവർക്കും പത്മവിഭൂഷൺ ലഭിച്ചു.

ഗായിക വാണി ജയറാം, വ്യവസായി കെ എം ബിർള, സാമൂഹിക പ്രവർത്തക സുധ മൂർത്തി തുടങ്ങിയവർക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.

Read Also: തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിൽക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാൽ: ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button