Latest NewsUAENewsInternationalGulf

യുഎഇയിൽ മഴ തുടരും: വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് തന്റെ ഇഷ്ട നേതാവായ ശശി തരൂര്‍ പറഞ്ഞതനുസരിച്ച് : എ.കെ ആന്റണിയുടെ മകന്‍ അനില്‍

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴയായിരിക്കും അനുഭവപ്പെടുന്നത്. കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കി.മീ വേഗത്തിലായിരിക്കും കാറ്റ് വീശുന്നത്. ഇത് അന്തരീക്ഷത്തെ പൊടിപടലമാക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വെള്ളിയാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.

ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്നുംഅടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ചും വാഹനമോടിക്കണമെന്നും നിർദ്ദേശമുണ്ട്. തെറ്റായ വിവരങ്ങളും ഊഹാപോഹവും പ്രചരിപ്പിക്കരുത്. വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ബിബിസി പരമ്പരയെച്ചൊല്ലി ജെഎൻയുവിൽ സംഘർഷം: പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ആക്രമിച്ചതായി എബിവിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button