Latest NewsNews

വൈറൽ ആവാന്‍ റെയിൽവേ ട്രാക്കിൽ 22 കാരന്റെ ടെഡി ബെയർ ഡാൻസ്, ഒടുവില്‍ പൊലീസെത്തി പൊക്കി 

ഗോരഖ്പൂർ: ഇൻസ്റ്റ​ഗ്രാം റീൽസ് കളിച്ച് വൈറലാകാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയില്‍. ഉത്തർപ്രദേശിലെ ​ഗോരഖ് പൂരിൽ ആണ് സംഭവം.

22കാരനായ സൂരജ് കുമാർ ആണ് ഡാൻസ് കളിച്ച് അഴിക്കുള്ളിലായത്. ടെഡി ബെയറായി വേഷം ധരിച്ച് റെയിൽവേ ട്രാക്കിലെത്തിയായിരുന്നു സൂരജ് ഡാൻസ് ചെയ്തത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ, റെയിൽവേ ക്രോസിങ്ങിൽ ഡാൻസ് ചെയ്ത സൂരജിനെ തേടി പിന്നാലെ പൊലീസെത്തി. ലൈക്കും കമന്റും കിട്ടി താൻ വൈറലാകുന്നത് സ്വപ്നം കണ്ടിരുന്ന സൂരജ് അങ്ങനെ എത്തിയത് റെയിൽവേ പൊലീസിന്റെ ലോക്കപ്പിലാണെന്ന് മാത്രം.

shortlink

Related Articles

Post Your Comments


Back to top button