ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്രതി : യുവാവ് കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റിൽ

ശം​ഖു​മു​ഖം രാ​ജീ​വ് ന​ഗ​റി​ൽ താ​മ​സ​ക്കാ​ര​നാ​യ അ​നൂ​പ് ആ​ന്‍റ​ണി (28)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾപ്പെ​ട്ട​യാൾ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റിൽ. ശം​ഖു​മു​ഖം രാ​ജീ​വ് ന​ഗ​റി​ൽ താ​മ​സ​ക്കാ​ര​നാ​യ അ​നൂ​പ് ആ​ന്‍റ​ണി (28)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ​ത​ത്.

Read Also : മു​ക്കു​പ​ണ്ടം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി പണം തട്ടിയെടുത്തു:രണ്ടുപേർ പൊലീസ് പിടിയിൽ

ഇ​യാ​ൾ​ക്കെ​തി​രെ വ​ലി​യ​തു​റ, പേ​രൂ​ർ​ക്ക​ട, ക​ര​മ​ന, വ​ഞ്ചി​യൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്, നേ​മം, പേ​ട്ട, പൂ​ന്തു​റ, ക​ഴ​ക്കൂ​ട്ടം, തുമ്പ, റെ​യി​ൽ​വേ തു​ട​ങ്ങി നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ 27 – ഓ​ളം കേ​സുക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സുക​ളി​ൽ പ്ര​തി​യാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യശേ​ഷം വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ടുന്ന ആളാണ് അനൂപ്. ഏ​റ്റ​വും ഒ​ടു​വി​ൽ, ക​ഴ​ക്കൂ​ട്ട​ത്തുനി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലും, തു​മ്പ നെ​ഹ്റു ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ഴി​യാ​ത്ര​ക്കാ​രി​യെ ആ​ക്ര​മി​ച്ചു ര​ണ്ടുപ​വ​ന്‍റെ സ്വ​ർ​ണ​മാ​ല കവർന്ന കേസിലുമാണ് ഇയാൾ പിടിയിലായത്.

സി​റ്റി പൊ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button