Latest NewsNewsIndiaTravel

ഐആർസിടിസി ഗോവയിലേക്കുള്ള പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ

ഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഗോവയിലേക്ക് പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. 5 പകലും 4 രാത്രിയുമുള്ള ടൂർ ഫെബ്രുവരി 11 നും മാർച്ച് 7 നും ഇടയിൽ ബുക്ക് ചെയ്യാം.

ഈ ടൂർ പാക്കേജിന്റെ ലക്ഷ്യസ്ഥാനം ഗോവയിലെ തെക്ക് വടക്ക് പ്രദേശങ്ങളായിരിക്കും. ഇൻഡോർ, ചണ്ഡീഗഡ്, ഭുവനേശ്വർ, പട്‌ന എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്.

വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ഐആർസിടിസി വാലന്റൈൻസ് ഡേ ടൂർ പാക്കേജിന്റെ വില ഒരാൾക്ക് 51000 രൂപയാണ്. രണ്ടുപേർ ഒരുമിച്ച് താമസിക്കുന്നതിന് ഒരാൾക്ക് 40,500 രൂപയാണ് പാക്കേജിന്റെ വില. മൂന്ന് പേർ ഒരുമിച്ച് താമസിക്കുന്നതിന് ഒരാൾക്ക് 38,150 രൂപയും.

വിമാന ടിക്കറ്റുകൾ, ഭക്ഷണം, ഹോട്ടൽ താമസം, മറ്റ് സൗകര്യങ്ങൾ എന്നിവ പാക്കേജിന്റെ വിലയിൽ ഉൾപ്പെടുന്നു. ഐആർസിടിസിയുടെ വെബ്‌സൈറ്റിൽ ഈ ടൂർ പാക്കേജ് ബുക്ക് ചെയ്യാം.

shortlink

Related Articles

Post Your Comments


Back to top button