Kallanum Bhagavathiyum
Latest NewsNewsLife StyleHealth & Fitness

ആർത്തവ കാലത്ത് നാരങ്ങ കഴിക്കാൻ പാടില്ലേ ?

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പേശിവേദന ശമിപ്പിക്കാനും ഇത് സഹായിക്കും.

ആര്‍ത്തവ ദിവസങ്ങളിലും അതിനു അടുത്ത ദിനങ്ങളിലും അതികഠിനമായ മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ പലർക്കും ഉണ്ടാകാറുണ്ട്. അത്തരം ദിവസങ്ങളില്‍ ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലെന്ന് തെറ്റിധാരണകൾ ഉണ്ട്. അതിൽ ഒന്നാണ് നാരങ്ങ.

എന്നാൽ, ആര്‍ത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു പരിധിവരെയെങ്കിലും വരുതിയിലാക്കാന്‍ ഭക്ഷണത്തില്‍ നാരങ്ങ ഉള്‍പ്പെടുത്താവുന്നതാണ്. നാരങ്ങയിൽ വൈറ്റമിനുകള്‍, പ്രത്യേകിച്ച്‌ വൈറ്റമിന്‍ സി ധാരാളമുണ്ട്.

read also: തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ സ്റ്റീരിയോ മോഷണം: സിനിമാ സ്‌റ്റൈലിൽ കള്ളനെ പിടികൂടി പോലീസ്

വൈറ്റമിന്‍ സി കൂടുതല്‍ അയണ്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിനു സഹായകരമാകും. ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ രക്താണുക്കള്‍ നഷ്ടപ്പെടുന്നതുകൊണ്ട് അധിക വൈറ്റമിന്‍ സി ഉള്‍പ്പെടുത്തുന്നത് അയണ്‍ ആഗിരണം ചെയ്യുന്നത് വര്‍ദ്ധിപ്പിക്കും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പേശിവേദന ശമിപ്പിക്കാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments


Back to top button