KeralaCinemaMollywoodLatest NewsNewsEntertainment

‘ഉണ്ണി മുകുന്ദൻ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ പാവം ആണ്, ശുദ്ധൻ ആണ്, അതുകൊണ്ടാണ് വിളിച്ചു തെറി വിളിച്ചത്’: സംവിധായകൻ

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ സിനിമയ്‌ക്കെതിരെ പറഞ്ഞ യൂട്യൂബറെ ഉണ്ണി മുകുന്ദൻ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറെയാണ് ഉണ്ണി മുകുന്ദന്‍ അസഭ്യം പറഞ്ഞത്. മാളികപ്പുറം സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കും ഉണ്ണി മുകുന്ദന്റെ വിവാദ വീഡിയോയ്ക്കും പ്രതികരണം അറിയിച്ച് സംവിധായകൻ അഖിൽ മാരാർ. സിനിമ ഇറങ്ങിയ സമയത്ത് അതിനെതിരെ പ്രചാരണം നടത്താൻ ചിലർ പണം മുടക്കി ആളുകളെ വെച്ചിരുന്നതായി അഖിൽ പറയുന്നു.

അഖിൽ മാരാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മാളികപ്പുറം സിനിമയുടെ മാർക്കറ്റിംഗ് രീതിയോട് ചേട്ടന് യോജിപ്പുണ്ടോ?
എനിക്ക് മെസ്സേജ് ആയും കമൻ്റ് ആയും വന്ന ചോദ്യങ്ങളിൽ പ്രധാനപെട്ട ഒന്നാണ്…
ഉത്തരം..
തീരെ ഇല്ല എന്ന് മാത്രമല്ല എതിർക്കപ്പെടേണ്ടതുമാണ്….
പക്ഷേ ഇതേ ചോദ്യം ജനഗണമന എന്ന സിനിമ ഇറങ്ങിയപ്പോൾ ആരും ചോദിച്ചു കണ്ടില്ല…
ആ സിനിമയുടെ ആദ്യ ടീസർ..
ഇന്ത്യ ഒരുത്തൻ്റെയും തന്തയുടെ വക അല്ല…ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷം ഉള്ള നാടാണ് സാറേ…
ഈ വാചകം സിനിമയിൽ ഇല്ല…
അപ്പൊൾ എന്തിനായിരുന്നു ഇങ്ങനെ ഒരു ടീസർ…
ഉത്തരം ലളിതം….
പണം ഉണ്ടാക്കണം എങ്കിൽ സിനിമ ജനം കാണണം എങ്കിൽ എന്ത് നാറിയ കളികളും ഇവിടെ കളിക്കുക…
കേരളത്തിൽ ബിജെപി വിരുദ്ധരെ തീയേറ്ററിൽ എത്തിക്കുക അത് വഴി പണം ഉണ്ടാക്കുക ..
ഇന്ത്യയിലെ ഒരു കോടതിയിലും ഒരു ജഡ്ജിയും”കണ്ടാൽ അറിഞ്ഞൂടെ “എന്ന് ചോദിക്കില്ല എന്നിരിക്കെ നായകന് കൈയടി കിട്ടാൻ ബോധപൂർവം സംഭാഷണങ്ങൾ എഴുതി ചേർത്ത് അതിന് മറുപടി പറയിക്കുക…
മീഡിയ പറയുന്നതാണോ സത്യം അതോ സത്യം പറയാൻ ആണോ മീഡിയ എന്ന് ഹീറോയിസത്തിൽ ചോദിക്കുന്ന നായകൻ പക്ഷേ തൻ്റെ ജീവിതത്തിൽ നിലപാട് സ്വീകരിച്ചത് മീഡിയ പറയുന്നത് കേട്ടിട്ടാണ് എന്നതാണ് ദിലീപ് വിഷയത്തിലും, മുല്ലപെരിയാർ വിഷയത്തിലും ,പൗരത്വ വിഷയ സമരത്തിലും നാം കണ്ടത്…
പിന്നീട് ഈ സിനിമ OTT യില് വന്നപ്പോൾ
മനോരമയിൽ വന്ന വാർത്ത ..
“ജനഗണമന OTT യില് ബിജെപി നേതാവ് സന്ദീപ് വാര്യർ ഈ ചിത്രത്തിനെതിരെ ..”
എന്തിനായിരുന്നു ഇത്തരത്തിൽ ഒരു മാർക്കറ്റിംഗ്…
കേരളത്തിൽ ബിജെപി വിരുദ്ധരെ ആകർഷിക്കാൻ നടത്തിയ ചീപ് മാർക്കറ്റിംഗ്..
ഇതൊക്കെ നടന്ന കേരളത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട് ഒരു സിനിമ വരുമ്പോൾ വിശ്വാസികളെ ആകർഷിക്കാൻ അവർ നടത്തിയ മാർക്കറ്റിംഗ് ആണ് നാം അടുത്തിടെ കണ്ടതും….
ഇനി ഞാൻ ഉണ്ണിയോട് മുൻപ് തന്നെ ചോദിച്ച ചോദ്യമാണ് എന്താണ് ഉണ്ണി ഈ സിനിമ നിർമ്മിക്കാതെ പോയത്..
ഉണ്ണി പറഞ്ഞത് ഞാൻ ഒരിക്കലും ചെയ്യില്ല അഖിലെ…ഞാൻ അയ്യപ്പന് വേണ്ടി ചെയ്യുന്ന കർമമായി മാത്രമേ ഈ സിനിമയെ കാണുന്നുള്ളൂ .അയ്യപ്പനെ വെച്ച് എനിക്ക് സാമ്പത്തിക ലാഭം വേണ്ട….
ഞാൻ മറ്റൊരു ചോദ്യം കൂടി ചോദിച്ചു..
മലയാള സിനിമയിൽ ഒളിഞ്ഞിരുന്ന് പല അജണ്ടകളും നടപ്പിലാക്കുന്ന മറ്റുള്ളവരെ പോലെ ഉണ്ണിക്ക് നിശബ്ദനായി ഇരുന്നാൽ പോരായിരുന്നോ…ഈ രീതിയിൽ ഇറങ്ങുന്നത് ദോഷം ചെയ്യില്ലേ…?
സീ അഖിൽ ആക്ചൊലി ഈ രീതിയിൽ ഇറങ്ങണം എന്ന് ഒരു പ്ലാനും ഇല്ലായിരുന്നു ..
പക്ഷേ ഈ സിനിമ ആദ്യ ദിവസം ഹോൾഡ് ഓവർ ആക്കാൻ മറ്റുള്ള ചിലർ
പണം മുടക്കിയിട്ടുണ്ട്..ആദ്യ ദിവസം കളക്ഷനും കുറവായിരുന്നു ..
പിന്നെ ഞാൻ ഇറങ്ങിയില്ല എങ്കിൽ ഈ സിനിമ വീഴും..വീണാൽ അയ്യപ്പൻ തോൽക്കും അത് ഞാൻ സമ്മതിക്കില്ല..
കാരണം 2018ഐൽ ശബരിമലയിൽ ഈ വിഷയങ്ങൾ വന്നപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അന്ന് ഞാൻ ഒരു പോസ്റ്റ് ഇട്ടു..പക്ഷേ പലരും എന്നേകൊണ്ടത് ഡിലീറ്റ് ചെയ്യിച്ചു .അത് കൊണ്ട് ഈ സിനിമ പരാജയപ്പെടാൻ ഞാൻ സമ്മതിക്കില്ല…
ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു എനിക്കും ശബരിമല വിഷയത്തിൽ 3കേസുണ്ട് ..പക്ഷേ ഞാൻ മലയ്ക്ക് പോയിട്ട് 14വർഷമായി..
അതായത് സിനിമയുടെ നിർമാതാവ് ആയ ആൻ്റോ ജോസഫിന് പണം ഉണ്ടാക്കാൻ അല്ല അയാൽ ഇറങ്ങിയത്
തൻ്റെ ഇഷ്ട്ട ദൈവത്തെ പരിഹസിച്ചവർക്ക് മറുപടി കൊടുക്കാൻ ആണ്..ഈ ലാഭം ഒന്നും ഉണ്ണിയുടെ അക്കൗണ്ടിൽ അല്ല വന്നു ചേരുന്നത്
മറിച്ച് ജന്മം കൊണ്ട് ക്രൈസ്തവൻ ആയ രാഷ്ട്രീയം കൊണ്ട് കോൺഗ്രസുകാരൻ ആയ ആൻ്റോ ജോസഫിനും സഹ നിർമാതാവ് ആയ വേണു കുന്നപ്പള്ളിക്കും ആണ്..
ചുരുക്കത്തിൽ നിങൾ ഈ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ നിങൾ ചിന്തിക്കുന്നതിനേക്കൾ പാവം ആണ് ശുദ്ധൻ ആണ് ..അത് കൊണ്ടാണ് നേരിട്ട് വിളിച്ചു തെറി വിളിച്ചതും പൊട്ടി തെറിച്ചതും..
മറിച്ച് ക്രൂക്ക്‌ഡ് ആയിരുന്നെങ്കിൽ കുറച്ചു കാശ് കൊടുത്താൽ നാല് അടി കൊടുക്കാൻ നിരവധി പേര് ഈ നാട്ടിൽ ഉണ്ട്..
ഇല്ലെങ്കിൽ അവൻ്റെ അഡ്രസ്സ് തപ്പി ഉണ്ണിക്ക് തൻ്റെ ഫാൻസിനെ ഉപയോഗിച്ചും ചെയ്യാം .
ഇനി അതല്ല എങ്കിൽ വല്ല ഹാക്കർമാർക്ക് പൈസ കൊടുത്ത് അവൻ്റെ അക്കൗണ്ട് പൂട്ടിക്കം ..
സിനിമ 50കോടി അടിച്ചു നിൽക്കുമ്പോൾ ആ താര പരിവേഷം നോക്കാതെ അയാൽ നേരിട്ട് വിളിച്ചു..തൻ്റെ വികാരം നേരിട്ടറിയിച്ചു…
ചെയ്തത് മോശം എന്ന് തോന്നിയപ്പോൾ മാപ്പും പറഞ്ഞു..
ബാല പറഞ്ഞത് പോലെ ഒരു സ്മാൾ ബോയ് .ചിന്ന പയ്യൻ..
മനസ് കൊണ്ട് ഒരു കൊച്ചു കുട്ടിയാണ്…
ആ കുട്ടിയുടെ ഇഷ്ട്ടമാണ് അയ്യപ്പനും അയാളുടെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും ..
അവരെ നോവിച്ചാൽ അയാൾക്ക് നോവും …
പിന്നെ എന്ത് കൊണ്ട് മാളികപ്പുറം ഇത്ര വലിയ വിജയമായി എന്ന് നോക്കാം .
ഈ സിനിമയെ പരിഹസിച്ചു കൊണ്ട് രേശ്മി നായർ എന്ന 80K അക്കൻ ഉൾപെടെ ഇറങ്ങിയപ്പോൾ വിശ്വാസികൾക്ക് ഇതൊരു ആത്മാഭിമാനത്തിൻ്റെ പ്രശ്നമായി .
ഈ സിനിമയുടെ പരാജയം ശബരിമലയുടെ പരാജയം ആണെന്നും വിശ്വാസ സമൂഹത്തിൻ്റെ പരാജയം ആണെന്നും അവരുടെ മനസിൽ തോന്നൽ ഉണ്ടായി..
അതിന് സംഘ പരിവാർ മുൻ കൈ എടുത്തു..ഇന്നലെ വരെ സിനിമ തീയേറ്ററിൽ പോയി കാണാത്ത സ്ത്രീകളും പ്രായം ചെന്ന അച്ഛൻ അപ്പൂപ്പൻമാരും ഈ സിനിമ കാണെണ്ടത് അവരുടെ ആവശ്യമായി
കണ്ടു …
കാഴ്ചക്ക് മടുപില്ലാത്ത സിനിമ ആയത് കൊണ്ട് അവർ സന്തോഷത്തോടെ ചിത്രം കണ്ടിറങ്ങി….
വിജയത്തിന് പല ഫോർമുലകളും ഉണ്ട്…
ഇന്നലെ വരെ അതുപയോഗിച്ച് വിജയിച്ചവർ തങ്ങളുടെ എതിരാളി അതുപയോഗിക്കുന്നത് കണ്ട് ഹാൽ ഇളകിയിട്ട് കാര്യമില്ല…
ചരിത്രം പോലും വളചോടിച്ച് മെക്സിക്കൻ അപാരത ഇറങ്ങിയതും ഇത്തരം ഒരു മാർക്കറ്റിംഗ് തന്ത്രം ആയിരുന്നു…
ഇന്നലെ വരെ രാഷ്ട്രീയം ആയിരുന്നു എങ്കിൽ എന്നത് മതം ആയി..
വെക്തിപരമായി പറഞാൽ വളരെയേറെ ഭയപ്പെടുത്തുന്ന ഒന്ന്….

shortlink

Related Articles

Post Your Comments

Related Articles


Back to top button