Life Style

ഈ അഞ്ച് ഭക്ഷണങ്ങള്‍ ഓര്‍മശക്തി കൂട്ടും

ഇന്നത്തെ തിരക്കുപിടിച്ച ഈ ജീവിതത്തില്‍ നാം എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. ഒരാളുടെ മെമ്മറി മറ്റ് പല മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പ്രായം, കേടുപാടുകള്‍, ഉറക്കം, സമ്മര്‍ദ്ദം തുടങ്ങി പല ഘടകങ്ങളും ഓര്‍മ്മശക്തിയെ ബാധിക്കുന്നു. ഓര്‍മശക്തി കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ…

Read Also: സ്കൂട്ടറിനെ ഓവര്‍ടേക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയ ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും.

ഓര്‍മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള ചില ‘നല്ല’ ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും.

മത്തങ്ങ വിത്തുകളില്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മശക്തിയും ചിന്താശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അവയില്‍ സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന മഗ്‌നീഷ്യം, ബി വിറ്റാമിനുകള്‍, നല്ല മാനസികാവസ്ഥയിലുള്ള സെറോടോണിന്‍ എന്ന രാസവസ്തുവിന്റെ മുന്‍ഗാമിയായ ട്രിപ്‌റ്റോഫാന്‍ എന്നിവയും നിറഞ്ഞിരിക്കുന്നു.

കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ ശക്തി നില നിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്. വിറ്റാമിനുകള്‍ ബി 1, ബി 3, കോളിന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ധാരാളമായി അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിന്റെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്ന അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവിന് അത്യന്താപേക്ഷിതമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button