ErnakulamLatest NewsKeralaNattuvarthaNews

സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നു: പരാതി നൽകി ഇടവേള ബാബു

കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ, തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നു എന്നാരോപിച്ച് പരാതി നൽകി ബാബു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തന്നെയും അമ്മയെയും അപമാനിക്കുന്നുവെന്നാണ് ഇടവേള ബാബുവിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകി.

തന്റെ പരാമർശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും ഇടവേള ബാബു പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button