Latest NewsNewsTechnology

മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിലും ഇനി 5ജി ലഭ്യം

കഴിഞ്ഞ നാല് മാസത്തിനുള്ളിൽ രാജ്യത്തെ 191 നഗരങ്ങളിലാണ് ജിയോ 5ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിലും 5ജി മുന്നേറ്റത്തിന് തുടക്കമിട്ട് പ്രമുഖ ടെലികോം സേവനതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിലാണ് 5ജി സേവനം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഷില്ലോംഗ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളിലാണ് ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ലഭിക്കുക. ഈ വർഷം അവസാനത്തോടെ വടക്കുകിഴക്കൻ മേഖലകളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും 5ജി സേവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ജിയോ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ, 5ജി സേവനം ലഭ്യമായ 7 നഗരങ്ങളിലെ ഉപയോക്താക്കളെ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അധിക ചെലവുകൾ ഇല്ലാതെ 1 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാനുള്ള അവസരമാണ് ജിയോ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ രാജ്യത്തെ 191 നഗരങ്ങളിലാണ് ജിയോ 5ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്. 5ജി സേവനങ്ങൾ ലഭിക്കുന്നതോടെ വടക്കുകിഴക്കൻ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: ‘കസേര കിട്ടുമെന്ന് പറഞ്ഞോ മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ മിണ്ടാതിരിക്കില്ല’: ഇടത് മുന്നണിക്കെതിരെ ഗണേഷ് കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button