KeralaLatest NewsNews

നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുന്‍പു നാട്ടില്‍നിന്നു മടങ്ങിയ മലപ്പുറം സ്വദേശിയായ സൈനികന്‍ കശ്മീരിലെ ലഡാക്കില്‍ മരിച്ചു

8 വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന നുഫൈല്‍ രണ്ടു വര്‍ഷമായി കശ്മീരിലാണ്

അരീക്കോട്: നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുന്‍പു നാട്ടില്‍നിന്നു മടങ്ങിയ സൈനികന്‍ കശ്മീരിലെ ലഡാക്കില്‍ മരിച്ചു. ആര്‍മി പോസ്റ്റല്‍ സര്‍വീസിലെ ശിപായി മലപ്പുറം കീഴുപറമ്പ് കുനിയില്‍ കോലോത്തുംതൊടി നുഫൈല്‍ (27)ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മരിച്ചതായാണു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും.

Read Also: ഭാര്യയെ കൊലപ്പെടുത്തി, ശേഷം മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ചു : ഭർത്താവ് അറസ്റ്റിൽ

8 വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന നുഫൈല്‍ രണ്ടു വര്‍ഷമായി കശ്മീരിലാണ്. ഡിസംബര്‍ അവസാനം നാട്ടിലെത്തിയിരുന്നു. ഈ മാസം 2ന് മുക്കം കുളങ്ങര സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞ് 22ന് ആണു മടങ്ങിയത്. കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. വ്യാഴം രാവിലെ 10.30നു പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു. രാത്രി ഒന്‍പതരയോടെയാണു മരിച്ചതായി വിവരം ലഭിച്ചത്. പിതാവ് മുഹമ്മദ് കുഞ്ഞാന്‍ നേരത്തേ മരിച്ചു. ഉമ്മ ആമിനയും നുഫൈലിന്റെ സഹോദരിയുമാണു കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button