Latest NewsIndia

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉള്ള ബജറ്റ് പ്രതീക്ഷകൾ എന്തൊക്കെ എന്നറിയാം

ന്യൂഡൽഹി: രാജ്യത്തെ യൂണിയൻ ബജറ്റ് അവതരണത്തിലേക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത് എന്നതു കൊണ്ട് തന്നെ ബജറ്റ് പ്രതീക്ഷകളും ഉയരുകയാണ്. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ വിദ്യാർത്ഥികളും യുവാക്കളും എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് എന്ന് നോക്കാം.

തൊഴിൽ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനുമുള്ള കൂടുതൽ നയങ്ങളിൽ ശ്രദ്ധയൂന്നണമെന്നാണ് യുവാക്കളുടെ ആവശ്യം. മറ്റു രാജ്യങ്ങളിലേക്ക് യുവാക്കൾ ചേക്കേറുന്നത് തടയാൻ കൂടുതൽ നയങ്ങളും നിയമങ്ങളും ആവശ്യമാണ്. അതു പോലെ രാജ്യത്തെ യുവാക്കളുടെ മാനസികാരോഗ്യം പ്രധാനമാണ്. ഈ മേഖലയിൽ കൂടുതൽ മാറ്റങ്ങൾ വരണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

ഇലക്‌ട്രോണിക് ബുക്കുകളുടെ ജിഎസ്ടി കുറയ്ക്കുക, നൈപുണ്യ വികസനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് വിഹിതത്തിൽ വർദ്ധനവ് എന്നിവയും യുവാക്കളുടെ ആവശ്യങ്ങളുടെ പട്ടികയിൽപ്പെടുന്നു. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസ മേഖലയെ നന്നായി പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി സർക്കാർ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് വിദഗ്ധർ പ്രതികരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾ ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത് പ്രധാനമായും 4 കാര്യങ്ങളാണ്. നികുതി സ്ലാബിൽ വരുന്ന മാറ്റം, നികുതിയിളവ് പരിധി ഉയർത്തുക, സെക്ഷൻ 80 ഡി പ്രകാരമുള്ള കിഴിവുകൾ ഉയർത്തുക, സെക്ഷൻ 80 സി പ്രകാരമുള്ള കിഴിവുകൾ ഉയർത്തുക എന്നിവയാണവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button