Latest NewsNewsIndia

കേരളത്തിന് നിരാശാജനകം: കേന്ദ്ര ബജറ്റില്‍ പ്രതികരിച്ച് ഇടത് എംപിമാര്‍

ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാക്കുന്ന കണ്‍കെട്ട് വിദ്യ: കേന്ദ്ര ബജറ്റില്‍ പ്രതികരിച്ച് ഇടത് എംപിമാര്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് ഇടത് പക്ഷ അംഗങ്ങള്‍ പ്രതികരിച്ചു. കേന്ദ്ര ബജറ്റില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്നും കര്‍ഷകര്‍ക്ക് സഹായം നല്‍കിയില്ലെന്നും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കേന്ദ്ര സര്‍ക്കാരിലെ ഒഴിവുകള്‍ നികത്താനോ ഉള്ള പദ്ധതികളില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

Read Also: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കി : പോക്സോ കേസ്

രാസവള സബ്‌സിഡി കുറച്ചുവെന്നാണ് ഇടത് എംപി ബിനോയ് വിശ്വം വിമര്‍ശിച്ചത്. ‘കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിത്. ഭക്ഷ്യ സബ്‌സിഡിയിലും കുറവ് വരുത്തി. ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി. കാര്‍ഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ല. കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചു’, അവര്‍ വിമര്‍ശിച്ചു.

തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നായിരുന്നു ഇടത് എംപിമാരുടെ മറ്റൊരു വിമര്‍ശനം. തൊഴിലാളി ക്ഷേമം ഒഴിവാക്കിയാണ് പ്രഖ്യാപനം. കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പി സര്‍ക്കാരിന്റെ വര്‍ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യയുടെ ബജറ്റാണെന്ന് എ.എ റഹീം വിമര്‍ശിച്ചു. ‘തൊഴില്‍ ഇല്ലായ്മയെ കുറിച്ച് ഒരു അക്ഷരം പറയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നതിനെ കുറിച്ച് പറയുന്നില്ല. പുതു തലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണ് ഇത്. ഭാവി ഇന്ത്യയ്ക്ക് വേണ്ടി ബജറ്റില്‍ ഒന്നുമില്ല’, എഎ റഹീം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button