KeralaLatest NewsNews

ഉണ്ണി മുകുന്ദന് വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം

കൊ​ടു​ങ്ങ​ല്ലൂ​ർ: നടൻ ഉണ്ണി മുകുന്ദന് വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം. കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​യും ദോ​ഷ​പ​രി​ഹാ​ര യ​ജ്ഞ​വും 30 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ സൂ​ച​ക​മാ​യി ന​ൽ​കു​ന്ന പ്രഥമ പുരസ്കാരമാണിത്. സു​രേ​ഷ് ഐ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘മാ​ളി​ക​പ്പു​റം’ എ​ന്ന സി​നി​മയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദന് പുരസ്കാരം.

ന​ന്ദ​ഗോ​പ​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​യു​ടെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം. ഫെ​ബ്രു​വ​രി 12ന് ഭ​ഗ​വ​തി ക്ഷേ​ത്രം കിഴക്കേ ന​ട​യി​ൽ ത​യാ​റാ​ക്കു​ന്ന യ​ജ്ഞ​വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​കൾ അറിയിച്ചു.

അതേസമയം, മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെൺകുട്ടി തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button