AsiaLatest NewsNewsInternational

പെൺകുട്ടികൾ സർവ്വകലാശാലാ പ്രവേശന പരീക്ഷകൾ എഴുതാൻ പാടില്ല: വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വിദ്യാർഥിനികൾക്ക് സർവ്വകലാശാലാ വിദ്യാഭാസം വിലക്കിയതിന് പിന്നാലെ അടുത്ത പെൺകുട്ടികൾക്ക് സർവ്വകലാശാലാ പ്രവേശന പരീക്ഷ എഴുതുന്നതിന് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഫെബ്രുവരിയിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്നാണ് താലിബാൻ പെൺകുട്ടികളെ വിലക്കിയിട്ടുള്ളത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികൾ പ്രവേശന പരീക്ഷകൾ എഴുതാൻ പാടില്ലെന്ന് വ്യക്തമാക്കി രാജ്യത്തെ എല്ലാ സർവ്വകലാശാലകൾക്കും താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നോട്ടീസ് അയച്ചു. ഇതിനോടകം പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്കും ഇനി രജിസ്റ്റർ ചെയ്യാനുള്ളവർക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാനാവില്ല.

എംബിഎ പരീക്ഷയും എന്തെളുപ്പം! പുതിയ തലങ്ങൾ കീഴടക്കാൻ ചാറ്റ്ജിപിടി

ഇക്കഴിഞ്ഞ ഡിസംബറിലാണ് വിദ്യാർത്ഥിനികൾക്ക് കോളജ്- സർവ്വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാൻ ഭരണകൂടം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതും താലിബാൻ പൂർണമായി നിരോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button