Latest NewsNewsIndia

ലോകത്തെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞരാണ് കൃഷ്ണനും ഹനുമാനും: വ്യക്തമാക്കി വിദേശകാര്യ മന്ത്രിഎസ് ജയ്‌ശങ്കർ

ഡല്‍ഹി: ഭഗവാന്‍ കൃഷ്ണനും ഹനുമാനും ലോകത്തെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡ്’ എന്ന തന്റെ ഇംഗ്ലിഷ് പുസ്തകത്തിന്റെ മറാത്തി പരിഭാഷയായ ഭാരത് മാര്‍ഗിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘നയതന്ത്രത്തെക്കുറിച്ച് പറയുമ്പോള്‍, മഹാഭാരതത്തിനും രാമായണത്തിനും പ്രാധാന്യമേറെയാണ്. ലോകത്തിലെ മഹാന്മാരായ നയതന്ത്രജ്ഞരാണ് കൃഷ്ണനും ഹനുമാനും. നയതന്ത്രത്തിനപ്പുറം പോയ ആളാണ് ഹനുമാന്‍. ഏല്‍പ്പിച്ച ദൗത്യവും പിന്നിട്ട്, സീതയെ കാണുകയും ലങ്കയ്ക്ക് തീയിടുകയും ചെയ്തു. തന്ത്രപരമായ ക്ഷമയ്ക്ക് കൃഷ്ണന്‍ മാതൃകയാണ്. ശിശുപാലന്റെ 100 തെറ്റുകള്‍ ക്ഷമിക്കുമെന്ന് അദ്ദേഹം വാക്കു നല്‍കി. നൂറു തികഞ്ഞാല്‍ അദ്ദേഹം ശിശുപാലനെ വധിക്കും. മികച്ച തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് വേണ്ട ധാര്‍മിക ഗുണമാണിത്’, എസ് ജയ്‌ശങ്കർ പറഞ്ഞു.

അധിക നാൾ കാത്തിരിക്കേണ്ട! മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ ഈ വർഷം എത്തിയേക്കും

ഭീകരതയെ ചെറുക്കുന്നതില്‍ പാകിസ്ഥാന്‍ കാര്യക്ഷമമായിരുന്നില്ലെന്നും അതിനുള്ള തിരിച്ചടി ആഗോളതലത്തില്‍ നിന്ന് അവര്‍ക്കു ലഭിച്ചുവെന്നും ജയ്‌ശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ തന്നെ മന്ത്രിയാക്കാന്‍ സാധ്യതയില്ലെന്നു പറഞ്ഞ ജയ്‌ശങ്കർ തന്റെ മന്ത്രിപദവിയില്‍ പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button