Kallanum Bhagavathiyum
KeralaLatest NewsNews

മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: മണ്ണാര്‍ക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു

മണിക്കൂറുകളോളം പുലി ഇരുമ്പ് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നെത്തി പുലിയെ മയക്കുവെടി വക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലിയെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടില്‍ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയില്‍ പുലിയുടെ കാല്‍ കുടുങ്ങുകയായിരുന്നു. ഏഴേ കാലോടെയാണ് പുലി ചത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലിയുടെ ജഡം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ പുലി ചത്ത കാരണം വ്യക്തമാകൂ.

shortlink

Related Articles

Post Your Comments


Back to top button