Latest NewsKeralaNews

മാതൃഭൂമി ഇനി മുതൽ ഡെയ്‌ലിഹണ്ടിലും

ബെംഗളൂരു: മാധ്യമരംഗത്തെ കുലപതികളായ മാതൃഭൂമിയും ഇന്ത്യയിലെ മുൻനിര കണ്ടന്റ് ഡെലിവറി ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടും കൈകോർക്കുന്നു. ഇതോടെ, മാതൃഭൂമിയുടെ വൈവിധ്യമാർന്ന വാർത്തകളും പംക്തികളും ലേഖനങ്ങളും ഡെയ്‌ലിഹണ്ടിന്റെ കോടിക്കണക്കിന് വിശ്വസ്തരായ വായനക്കാർക്ക് ലഭ്യമാകും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖപത്രമായി വിഭാവനം ചെയ്യപ്പെട്ട മാതൃഭൂമി തങ്ങളുടെ വാർത്താ പങ്കാളിയാകുന്നത് ആവേശകരമായ കാര്യമാണെന്ന് എറ്റേണോ ഇൻഫോടെക് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ രാവണൻ പറഞ്ഞു. ‘ഈ പങ്കാളിത്തം, ഡെയ്‌ലിഹണ്ടിനെ സംബന്ധിച്ചെടുത്തോളം വളരെയേറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളി വായനക്കാർക്ക്, വാർത്തകൾ മികച്ച രീതിയിലെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മാതൃഭൂമിയുമായുള്ള സഹകരണംവഴി രാഷ്ട്രീയം, ബിസിനസ്സ്, കായികം, വിനോദം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധതരം ഉള്ളടക്കങ്ങൾ വായനക്കാർക്ക് ലഭിക്കും’, രാവണൻ കൂട്ടിച്ചേർത്തു.

വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ശ്രമത്തിനിടയിൽ ഡെയ്‌ലിഹണ്ടുമായി കൈകോർക്കാന്‍ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര എം എസ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള മലയാളി വായനാക്കാരിലേക്ക് പ്രാദേശിക വാർത്തകൾ നൽകുന്നതിൽ ഡെയ്‌ലിഹണ്ട് പുലർത്തുന്ന പ്രതിബദ്ധത പ്രചോദനാത്മകമാണെന്നും ഈ പങ്കാളിത്തം വഴി കൂടുതൽ വായനക്കാരിലേക്കെത്താനും അവർക്ക് മികച്ച സേവനം ഉറപ്പാക്കാനും സാധിക്കുമെന്ന്‌ മയൂര കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button