Latest NewsNewsTechnology

ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടോ? ഉപയോക്താക്കൾക്ക് അപ്പീൽ നൽകാൻ അവസരം

2022 ഡിസംബറിൽ വിവിധ മാധ്യമപ്രവർത്തകരുടെയും, ചില പ്രമുഖരുടെയും അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു

ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ട ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അപ്പീൽ നൽകാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി ഒന്ന് മുതലാണ് അപ്പീൽ നൽകാനുള്ള അവസരം നിലവിൽ വരിക. അപ്പീൽ നൽകുമ്പോൾ ട്വിറ്ററിന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തിയതിനു ശേഷം മാത്രമാണ് അക്കൗണ്ടുകൾ പുനസ്ഥാപിക്കുക. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ ട്വിറ്റർ തയ്യാറാക്കിയിട്ടുണ്ട്. 2022 ഡിസംബറിൽ വിവിധ മാധ്യമപ്രവർത്തകരുടെയും, ചില പ്രമുഖരുടെയും അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു.

നിയമവിരുദ്ധ ഉള്ളടക്കങ്ങൾ, പ്രവൃത്തികൾ, കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുക, ഭീഷണിപ്പെടുത്തുക, മറ്റ് ഉപയോക്താക്കളെ സംഘടിതമായി ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങളാണ് ട്വിറ്റർ ഗുരുതര കുറ്റങ്ങളായി കണക്കാക്കുക. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള കുറ്റങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ട്വിറ്റർ നൽകിയിട്ടുണ്ട്.

Also Read: ട്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button