Latest NewsUAENewsInternationalGulf

ഭീകരതക്കെതിരെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി

അബുദാബി: ഭീകരതക്കെതിരെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് യുഎഇയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയവക്കെതിരെയുള്ള പോരാട്ടത്തിലാണ് പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണം സംബന്ധിച്ച് അബുദാബിയിൽ നടന്ന വട്ടമേശ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

Read Also: പാര്‍ട്ടി തണലില്‍ എന്ത് ചെയ്താലും അവര്‍ക്ക് ക്ലീന്‍ ചീറ്റ്, ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസ് മാതൃകാ പുരുഷന്‍

സാമ്പത്തിക കുറ്റകൃത്യം നിർമാർജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യം സ്വീകരിച്ച നടപടികൾ സമ്മേളനത്തിൽ വിശദമാക്കി. യൂറോപ്, ഏഷ്യൻ രാജ്യങ്ങളിലെ പൊതു-സ്വകാര്യ പങ്കാളിത്ത സമിതികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്വന്തം രാജ്യത്തെ അനുഭവങ്ങളെ കുറിച്ചും സ്വീകരിച്ച നടപടികളെ കുറിച്ചും യോഗത്തിൽ സംസാരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തിരിച്ചറിയുന്നതിനും തടയുന്നതിനും അധികാരികളെ സഹായിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്ക് നിർണായകമാണെന്ന് സമ്മേളനം വിലയിരുത്തി.

അതേസമയം, ഭീകരവാദവും കള്ളപ്പണം വെളിപ്പിക്കലും നേരിടുന്നതിന് ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ്ങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക എക്‌സിക്യൂട്ടിവ് ഓഫീസ് ആരംഭിച്ചതായും കർശന നടപടികൾ സ്വീകരിച്ച് വരുന്നതായും യുഎഇ അറിയിച്ചു. കമ്യൂണിക്കേഷൻസ് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്‌സ് കമ്മിറ്റി ചെയർമാനും ഡയറക്ടറുമായ മുഹമ്മദ് ഷാലോയാണ് ഇക്കാര്യം വ്യക്തമാക്കി.

Read Also: റീല്‍സിലെ താരമായി സൗമ്യ മാവേലിക്കര, അതിശയിപ്പിച്ച പ്രകടനമെന്ന് മഞ്ജു വാര്യര്‍: സൗമ്യയ്ക്ക് സിനിമയിലേയ്ക്ക് ക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button