ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ മരിച്ചു

നി​ല​മേ​ൽ ക​രു​നി​ല​ക്കോ​ട് സു​ഷ​മ​വി​ലാ​സ​ത്തി​ൽ സു​വി​ദ്യ (35)ആ​ണ് മ​രി​ച്ച​ത്

കി​ളി​മാ​നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട് ദി​ശ​മാ​റി​യെ​ത്തി​യ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. നി​ല​മേ​ൽ ക​രു​നി​ല​ക്കോ​ട് സു​ഷ​മ​വി​ലാ​സ​ത്തി​ൽ സു​വി​ദ്യ (35)ആ​ണ് മ​രി​ച്ച​ത്.

Read Also : കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന രാഹുലിന് കാശ്മീരിൽ ദേശീയപതാക ഉയർത്താൻ അവസരമൊരുക്കിയത് മോദിയെന്ന് മറക്കരുത്: ബി.ജെ.പി

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30-ന് ആണ് സംഭവം. ​സം​സ്ഥാ​ന പാ​ത​യി​ൽ കി​ളി​മാ​നൂ​ർ ആ​ര്യാ​സ് ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്താണ് അ​പ​ക​ടം നടന്നത്. സു​വി​ദ്യ കി​ളി​മാ​നൂ​രി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ വ​രു​ന്ന​വ​ഴി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് പോ​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​വി​ദ്യ​യെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നായി​ല്ല. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃതദേഹം ഇ​ന്ന് രാ​വി​ലെ 10-ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭ​ർ​ത്താ​വ്: സു​ധ​കു​മാ​ർ. സാ​യ് സു​ധ​ൻ ഏ​ക മ​ക​നാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button