Latest NewsKeralaIndiaNews

‘കശ്മീരിലൂടെ രാഹുലിന്റെ ജാഥ മുന്നേറിയതിന് മോദിക്ക് വേണം സല്യൂട്ട്’; രാമസിംഹൻ

കൊച്ചി: 135 ദിവസത്തെ ജോഡോ യാത്ര അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാശ്മീരിലൂടെ രാഹുൽ ഗാന്ധിയുടെ യാത്ര വിജയകരമായി മുന്നേറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്ക് കൊണ്ടാണെന്ന് സംവിധായകൻ രാമസിംഹൻ അലി അക്ബർ. ‘ഒരു കുഴപ്പവുമില്ലാതെ കശ്മീരിലൂടെ രാഹലിന്റെ ജാഥ മുന്നേറിയെങ്കിൽ മോദിജിക്ക് വേണം സല്യൂട്ട്’ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

നേരത്തെ, രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പ്രശംസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരനും രംഗത്ത് വന്നിരുന്നു. ഇന്ത്യയെന്ന വൈരുദ്ധ്യങ്ങളുടെ വിസ്മയത്തെ യാത്രകൾ കൊണ്ടും സത്യാഗ്രഹം കൊണ്ടും തുന്നിപ്പിടിപ്പിച്ച മഹാത്മ ഗാന്ധി വെടിയേറ്റു വീണതിന്റെ ഓർമദിവസമായ ഇന്ന്, സത്യത്തിന്റെയും നിഷ്കളങ്ക സ്നേഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള മറ്റൊരു യാത്ര വിജയകരമായി പര്യവസാനിക്കുമ്പോൾ മഞ്ഞ് പെയ്യാതിരിക്കുന്നതെങ്ങിനെയെന്ന് അദ്ദേഹം ചോദിക്കുന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി മറ്റൊരു യാത്ര കൂടി തുടങ്ങണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വേണം രാഹുല്‍ ഗാന്ധിയുടെ അടുത്ത യാത്രയെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button