Latest NewsNewsTechnology

വമ്പിച്ച വിലക്കിഴിവിൽ റെഡ്മി 10 പവർ, ആമസോണിലെ ഈ ഓഫറിനെ കുറിച്ച് അറിയൂ

6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

റെഡ്മിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ റെഡ്മി 10 പവർ ഹാൻഡ്സെറ്റുകൾ ഓഫർ വിലയിലാണ് സ്വന്തമാക്കാൻ സാധിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ആമസോണിൽ റെഡ്മി 10 പവറിന് 37 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഓഫർ വിലയായ 11,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഇതിനുപുറമേ, ക്യാഷ് ബാക്ക് ഓഫർ, നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫർ തുടങ്ങിയ ഇളവുകളും ലഭ്യമാണ്. ഈ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 400 നിറ്റ്സ് ഉയർന്ന ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ലഭ്യമാണ്. ഒക്ട കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: എം. വിജയകുമാറിനും കടകംപള്ളിയ്ക്കും എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി പിരപ്പന്‍കോട് മുരളി

50 മെഗാപിക്സൽ പ്രധാന സെൻസർ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലാണ് ആമസോൺ മുഖാന്തരം വിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button