Latest NewsUAENewsInternationalGulf

യുഎഇയിൽ താമസ വിസയുള്ളവർക്ക് സന്തോഷ വാർത്ത: യുകെ വിസ 15 ദിവസത്തിനുള്ളിൽ ലഭിക്കും

ദുബായ്: യുഎഇയിൽ താമസ വിസയുള്ളവർക്ക് ഇനി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ യുകെ വിസ ലഭിക്കും. 7 ആഴ്ച വരെയാണ് നേരത്തെ ഇതിനായി സമയം എടുത്തിരുന്നത്. വിസ ലഭിക്കാനുള്ള കാലതാമസം കാരണം കഴിഞ്ഞ വേനലവധിക്ക് യുകെ യാത്ര ബുക്ക് ചെയ്ത പലരും അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

Read Also: ഇന്ത്യൻ പാസ്പോർട്ടുമായി വ്യാജൻ, സംശയം തോന്നി ‘ജനഗണമന’ പാടാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ കുടുങ്ങി

വിസ നടപടികൾ വേഗത്തിൽ പൂർത്തിയാകും എന്നതിനാൽ ഇത്തവണ കൂടുതൽ പ്രവാസികൾ യുകെ യാത്ര തിരഞ്ഞെടുക്കുമെന്നാണ് ട്രാവൽ ഏജൻസികൾ പ്രതീക്ഷിക്കുന്നത്. യുകെയിൽ മക്കളെ വിട്ടു പഠിപ്പിക്കുന്ന പ്രവാസികൾക്ക് അവധിക്കാലം കുട്ടികൾക്കൊപ്പം ചെലവഴിക്കാനും പുതിയ നടപടിക്രമം സഹായിക്കും. അതേസമയം, ബിസിനസ് വിസകൾ 48 മണിക്കൂറിനകം ലഭ്യമാക്കുമെന്നും യുകെ ഇമിഗ്രേഷൻ വ്യക്തമാക്കി.

Read Also: തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button