KeralaLatest NewsNews

ഇടവേള ബാബുവിനെതിരെ അസഭ്യ വീഡിയോ; രണ്ട് പേർ അറസ്റ്റില്‍

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇത് വൈറലാവുകയും, ഇവർക്കെതിരെ താരം നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് ഇവരെ കൺസ്റ്റഡിയിലെടുത്തത്.

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് താരം പരാതിയുമായി വന്നത്. ഈ വിഷയത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നു എന്നായിരുന്നു നടന്റെ പരാതി.

ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമുയർന്നു. നവാഗതനായ അഭിനവ് സുന്ദർ നായക് ആണ് ഈ ചിത്രം ഒരുക്കിയത്. ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. കഴിഞ്ഞ വർഷം നവംബർ 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച സ്വീകരണമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button