Kallanum Bhagavathiyum
KeralaLatest NewsNews

‘ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണം’, ഗവര്‍ണര്‍ക്കും വിസിക്കും പരാതി

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: ചിന്ത ജെറോമിന്റെ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവുകളും, കോപ്പിയടിയും കണ്ടെത്തിയതിനെ തുടര്‍ന്ന് ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വിസിക്കും പരാതി നല്‍കി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗവേഷണത്തില്‍ ചിന്തയുടെ ഗൈഡായി പ്രവര്‍ത്തിച്ച മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.

 

shortlink

Related Articles

Post Your Comments


Back to top button