Latest NewsHealth & Fitness

എസി മുറിയിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് സന്ധിവേദന കൂടുതൽ: ഇത് ഇല്ലാതാക്കാൻ ഈ വൈറ്റമിന്‍ കൂടിയേ പറ്റൂ

പ്രായമായവരില്‍ സന്ധിവേദന ഒരു സാധാരണ കാര്യമാണ്. എന്നാല്‍ തിരക്കേറിയ ഇക്കാലത്ത് പ്രായമായവരേക്കാള്‍ അധികമായി ചെറുപ്പക്കാരിലും സന്ധിവേദന എന്ന ആരോഗ്യപ്രശ്‌നം കണ്ടുവരാറുണ്ട്. കാല്‍മുട്ടിനും, കൈമുട്ടിനും കയ്യുടെ കുഴയ്ക്കുമെല്ലാം ഇത്തരത്തില്‍ വേദന വരും. വൈറ്റമിന്‍ ഡിയുടെ അഭാവമാണ് സന്ധിവേദനയുടെ ഒരു പ്രധാന കാരണം. എല്ലുകള്‍ക്ക് ബലം നല്‍കുന്നത് വിറ്റാമിന്‍ ഡി ആണ്.

എന്നാല്‍ ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം നികത്താനാകും. ഒപ്പം സന്ധിവേദനയേയും ചെറുക്കാം. പ്രധാനമായും സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ഇന്ന് എ സി റൂമുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആണ് ഇത്തരത്തില്‍ വേദനകള്‍ കൂടുതലായി കണ്ടുവരാറുള്ളത്.

സൂര്യപ്രകാശം ഏല്‍ക്കാത്തതാണ് ഇതിനൊരു പ്രധാന കാരണം. രാവിലെ അല്‍പം ഇളംവെയില്‍ കൊള്ളുന്നത് നല്ലതാണ്. അതുപോലെതന്നെ വൈകുന്നേരങ്ങളിലും എസിമുറികളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും വെയില്‍ ലഭ്യമാകുന്നില്ല. അതിനാല്‍ ഭക്ഷണത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പശുവിന്റെ പാല്‍, ഓറഞ്ച്, മുട്ടയുടെ മഞ്ഞ ഇവയൊക്കെ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button