Kallanum Bhagavathiyum
ErnakulamKeralaLatest NewsNews

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച മലയാളി അറസ്റ്റില്‍

കൊച്ചി: വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച മലയാളി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ മാള സ്വദേശി സുകുമാരനെ(62) നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഇരുന്നാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്. ശുചിമുറിയിൽ പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതായി കണ്ടെത്തുകയായിരുന്നു. വിമാനം കൊച്ചിയില്‍ എത്തിയ ഉടന്‍ ജീവനക്കാര്‍ വിമാനത്താവള അധികൃതരെയും നെടുമ്പാശേരി പോലീസിനെയും വിവരം അറിയിച്ചു. ഇതിന് പിന്നാലെ എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികൃതര്‍ സുകുമാരനെ പോലീസിന് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button