PalakkadKeralaLatest NewsNews

മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ആക്രമിച്ചത് പാലക്കാട് നിന്നെത്തിയ അയല്‍വാസി

പ്രണയനൈരാശ്യം മൂലമാണ് ആല്‍ബിന്‍ പ്രിന്‍സിയെ ആക്രമിച്ചതെന്നാണ് സൂചന.

മൂന്നാർ: ടിടിസി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ആക്രമണം. മൂന്നാര്‍ ഗവണ്‍മെന്‍റ് ടിടിസി സെന്‍ററിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് ആല്‍ബര്‍ട്ട് ശൗരിയാറിന്റെ മകള്‍ പ്രിന്‍സിയെയാണ് അയല്‍വാസി വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പാലക്കാട് സ്വദേശി ആല്‍ബിനാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്.

read also: ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ പഴങ്ങൾ കഴിക്കൂ…

പ്രണയനൈരാശ്യം മൂലമാണ് ആല്‍ബിന്‍ പ്രിന്‍സിയെ ആക്രമിച്ചതെന്നാണ് സൂചന. സംഭവ ശേഷം ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സി സ്കൂള്‍ വിട്ട് ഹോസ്റ്റലിലേക്ക് പോകുംവഴി, വൈകിട്ട് 6 മണിയോടെയാണ് സംഭവം.

ഒരേ നാട്ടുകാരാണ് ഇവർ. പ്രിന്‍സിയോട് ആല്‍ബിന്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പ്രിന്‍സി ഇത് ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടില്‍ നിന്നും മൂന്നാറിലെത്തി. തുടർന്നാണ് ആക്രമണത്തിനായി ഇയാള്‍ മൂന്നാറിൽ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button