Latest NewsKeralaNews

‘ഇത് ജീവിതത്തിലെ പുതിയ സന്തോഷം’: ഷഹാനയുടെ ചിത്രം നെഞ്ചിൽ പച്ചകുത്തി പ്രണവ് – വീഡിയോ വൈറൽ

ജീവിതം പൂർണമായും വീൽചെയറിനുള്ളിൽ ആയ പ്രണവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്ന് കയറിയ പുതുവെളിച്ചമായിരുന്നു ഷഹാന. പ്രണവിനൊപ്പം ജീവിക്കണമെന്നത് ഷഹാനയുടെ മാത്രം തീരുമാനമായിരുന്നു. ഇരുവരുടെയും ഒരുമിച്ചുള്ള ജീവിതത്തിന് സോഷ്യൽ മീഡിയ മുഴുവൻ ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ, ഷഹാനയ്ക്ക് ഒരു സർപ്രൈസ് നൽകിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രണവ്.

ഷഹാനയുടെ ചിത്രം തന്റെ നെഞ്ചിൽ പച്ച കുത്തിയിരിക്കുകയാണ് പ്രണവ്. ഇത് കാണുമ്പോൾ തന്നെ വല്ലാത്ത ഇഷ്ടം തോന്നുന്ന ഒരു കാഴ്ചയാണ് ഇതെന്ന് പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നു. ‘അവളറിയാതെ ഞാൻ ഒരു ടാറ്റൂ അടിച്ച്, പൊണ്ടാട്ടിക്ക് ഒരു സർപ്രൈസ് കൊടുത്തു’, പ്രണവ് ഫേസ്‌ബുക്കിൽ കുറിച്ചു.

എത്ര സന്തോഷം നിറഞ്ഞതാണ് നിങ്ങളുടെ ഈ സ്നേഹം എന്നും ഈ സ്നേഹം അവസാനിക്കാതിരിക്കട്ടെ എന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത് എന്നും ഇതേപോലെ തന്നെ നിങ്ങളുടെ സ്നേഹം നിലനിൽക്കണം അത് ഞങ്ങൾക്ക് സന്തോഷം നൽകും എന്നൊക്കെ ആളുകൾ പറയുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറി.

പ്രണവ് അടുത്തിടെ ലോട്ടറി കച്ചവടം തുടങ്ങിയിരുന്നു. പ്രണവ് ഉടനെ തന്നെ എഴുന്നേറ്റു നടക്കും എന്ന് തന്നെയാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ഷഹാനയും. ഒരു അപകടത്തിന് ശേഷമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് പ്രണവ് എത്തിയത്. പ്രണവിനോട് പ്രണയം തോന്നി വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഷഹാന പ്രണവിനരികിലേക്ക് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button