KeralaLatest NewsNews

ഇത്ര ബുദ്ധിമാന്മാരായ മാതാപിതാക്കള്‍ വേറെ ഉണ്ടോ? വിദേശത്ത് കുട്ടികളെ അയക്കുന്ന മാതാപിതാക്കൾക്കെതിരെ വിജയരാഘവന്‍

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള ദുഷ്പ്രചരണമാണ് ഇതിന് കാരണം.

വിദേശരാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികളെ അയക്കുന്ന മാതാപിതാക്കൾക്കെതിരെ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. എന്തിനാണ് എല്ലാവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. അവിടെ അത്ര മെച്ചമാണോയെന്നും വിദേശത്ത് നിന്നുള്ള സ്വകാര്യ സര്‍വകലാശാലകളുടെ ശാഖകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്, അവിടെ പഠിച്ചാല്‍ പോരെയെന്നും വിജയരാഘവന്‍ ചോദിച്ചു.

read also: ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

വിജയരാഘവന്റെ വാക്കുകൾ വാക്കുകൾ ഇങ്ങനെ,

ഇത്ര ബുദ്ധിമാന്മാരായ മാതാപിതാക്കള്‍ വേറെ ഉണ്ടോ ? ആകെ ഒരു കുട്ടിയെ ഉള്ളു..അതിനെ തീറ്റി പോറ്റി വളര്‍ത്തി.. നല്ല വിദ്യാഭ്യാസമൊക്കെ കൊടുത്തു. പിന്നെ കാനഡയിലേക്ക് അയച്ചാല്‍ മരിക്കുന്നത് വരെ കുട്ടി നാട്ടിലേക്ക് തിരിച്ചുവരുമോ ? കാനഡയിലേക്ക് പോയ കുട്ടി പിന്നെ ഒരിക്കലും തിരിച്ചുവരില്ല. ആറ് മാസം ഐസ് വീഴുന്ന നാട്ടിലേക്ക് കുട്ടിയെ അയച്ചിട്ട് അച്ഛനമ്മാര്‍ വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

മാതാപിതാക്കളെ കാണാന്‍ നാട്ടിലേക്ക് വരാനുള്ള യാത്രക്കൂലി ചെലവാക്കാന്‍ മടിയുള്ളവര്‍ മറ്റ് രാജ്യങ്ങളിലേക്കാണ് അവധി ആഘോഷിക്കാനാണ് പോകുന്നത്. ഇതിനെ മനുഷ്യജീവിതം എന്ന് പേരിടാന്‍ പറ്റുമോ?. അത്തരം ജീവിതം ആസ്വദിക്കുന്നവരുണ്ടാകാം എന്നാല്‍ താന്‍ അതിനെ അനുകൂലിക്കുന്നില്ല.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള ദുഷ്പ്രചരണമാണ് ഇതിന് കാരണം. അക്കാദമിക് മികവുള്ളവരാണ് സാധാരണ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. എന്നാല്‍ ഇവിടെ സീറ്റ് കിട്ടാതെ വരുമ്പോഴാണ് പലരും ഇപ്പോള്‍ വിദേശപഠനത്തിന് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button