KozhikodeKeralaNattuvarthaLatest NewsNews

മ​ദ്ര​സ പ​രി​സ​ര​ത്ത് നിന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പിടിയിൽ

നാ​ദാ​പു​രം പേ​രോ​ട് സ്വ​ദേ​ശി ത​ട്ടാ​റ​ത്ത് വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ നൗ​ഷാ​ദി(34)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

നാ​ദാ​പു​രം: മ​ദ്ര​സ പ​രി​സ​ര​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. നാ​ദാ​പു​രം പേ​രോ​ട് സ്വ​ദേ​ശി ത​ട്ടാ​റ​ത്ത് വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ നൗ​ഷാ​ദി(34)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. നാ​ദാ​പു​രം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കശ്മീരിൽ ഐസ് എറിഞ്ഞ് പരസ്പരം കളിച്ച് രാഹുലും പ്രിയങ്കയും, ഇന്ത്യയുടെ പ്രതീക്ഷയാണ് ഇവരെന്ന് പദ്മജ വേണുഗോപാൽ

ഞാ​യ​റാ​ഴ്ച്ച രാ​ത്രിയാണ് സംഭവം. അ​രൂ​ർ ക​ല്ലു​മ്പു​റ​ത്ത് മ​ദ്ര​സ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി സ​ഞ്ച​രി​ച്ച സി​ഫ്റ്റ് കാ​റി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രിശോ​ധ​ന​യി​ൽ 350 പാ​ക്ക​റ്റ് ഹാ​ൻ​സ്, 175 പാ​ക്ക​റ്റ് കൂ​ൾ ലി​പ്പ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇയാൾ സഞ്ചരിച്ച കാ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് ഉ​ൾ​പ്പെ​ടെയാണ് കേ​സെ​ടു​ത്തിരിക്കുന്നത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ചത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button