IdukkiKeralaNattuvarthaLatest NewsNews

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം : ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

മൂന്നാർ കോളനി സ്വദേശി കുബേന്ദ്രനെ(30)തിരെയാണ് പൊലീസ് കേസെടുത്തത്

മൂന്നാർ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവറെ ആക്രമിച്ച ഓട്ടോഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്നാർ കോളനി സ്വദേശി കുബേന്ദ്രനെ(30)തിരെയാണ് പൊലീസ് കേസെടുത്തത്.

Read Also : നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5 മലകള്‍ കാവലുള്ള ഈ ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ മതി

28-ന് വൈകുന്നേത്തോടെ മൂന്നാർ കോളയിൽ റോഡിലെ ഗസ്റ്റ് ഹൗസിന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് എറണാകുളം ടൂറിസ്റ്റ് ടാക്സി ഡ്രൈവർ ശ്രീജിത്ത് (30) മൂന്നാർ കോളനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കുബേന്ദ്രനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇരുവരും റോഡിൽ വാഹനം നിർത്തിയിട്ടതോടെ ട്രാഫിക്ക് കുരുക്ക് ഉണ്ടാകുകയും കുബേന്ദ്രന്റ സുഹൃത്തുക്കൾ ശ്രീജിത്തിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പ്രശ്നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെ ശ്രീജിത്തിനെ ഓട്ടോ ഡ്രൈവർ മൂന്നാർ ടൗണിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു. കേസ് വേണ്ടെന്ന് ഇരുവരും പറഞ്ഞതോടെ പൊലീസ് ഇവരെ വിട്ടയക്കുകയും ചെയ്തു.

എന്നാൽ, ശ്രീജിത്തിനെ വിവസ്ത്രനാക്കി കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് ഇപ്പോൾ കുബേന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button