IdukkiKeralaNattuvarthaLatest NewsNews

പ്രണയ നൈരാശ്യം മൂലം പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്

ഇടുക്കി: മൂന്നാറില്‍ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്.

മൂന്നാറിൽ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് സ്വദേശിയും ടിടിസി വിദ്യാർത്ഥിനിയുമായ പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ആൽവിൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ആശ്വാസമായി കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍

മൂന്നാറിലെ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു വെട്ടേറ്റ പെൺകുട്ടി. ഇന്നലെ വൈകീട്ടാണ് ആൽവിൻ ഇവിടെയെത്തി പെൺകുട്ടിയെ കണ്ടത്. തുടർന്ന്, കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മൂന്നാറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന്, ഇവിടെ നിന്നും ഓടിരക്ഷപ്പെട്ട ആൽവിനെ ഇന്ന് രാവിലെയാണ് പൊലീസ് കണ്ടെത്തുന്നത്. അപ്പോഴേക്കും പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button