
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട-തിരുവനന്തപുരം റൂട്ടിൽ കിള്ളി കോട്ടപ്പുറത്തുണ്ടായ അപകടത്തിൽ മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്.
Read Also : പുതുവർഷം ആരംഭിച്ച് ഒരു മാസത്തിനകം ജോലി നഷ്ടപ്പെട്ടത് ഒരു ലക്ഷം പേർക്ക്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
ഞായറാഴ്ച രാത്രി ഒമ്പതിനാണ് അപകടം നടന്നത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലാലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അനീഷിന് കാലിനു പരിക്കേറ്റ് ചികിത്സയിലാണ്.
Read Also : പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച 4 വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച മുത്തശ്ശിക്ക് പറയാനുള്ളത് വിചിത്ര വാദം
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. അച്ഛൻ: ഹരിലാൽ. അമ്മ: അജിത. സഹോദരി: കീർത്തിലാൽ.
Post Your Comments