
തിരുവനന്തപുരം: വിദേശത്ത് ഉപരിപഠനവും ജോലിയും വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന മുംബൈ മലയാളി സംഘത്ത തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ന്യൂഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പേരിൽ വിവിധ വെബ് സൈറ്റുകൾ വഴി പരസ്യങ്ങൾ നൽകി, അതിൽ ആകൃഷ്ടരാകുന്നവരെ കുറഞ്ഞ സർവ്വീസ് ചാർജ്ജിലൂടെ തൊഴിലും മൈഗ്രേഷനും ഉൾപ്പെടെ വാഗ്ദാനം നൽകി പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ രീതി. ആദ്യഘട്ടത്തിൽ ഫോൺ മുഖാന്തിരവും രണ്ടാം ഘട്ടത്തിൽ ഗുഗിൾ മീറ്റ് വഴി വിദേശ വനിതകളെ ഉപയോഗിച്ച് ഓൺലൈൻ ഇൻറർവ്യൂ നടത്തി വിശ്വാസം നേടിയെടുത്ത ശേഷം അപേക്ഷകർക്ക് ആകർഷകമായ സാലറി കാണിച്ചുള്ള വ്യാജ ഓഫർ ലെറ്റർ നൽകിയിരുന്നു.
Read Also: യുവാക്കളെ പിടിമുറുക്കി ഈ അസുഖം, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക
തുടർന്ന് വിവിധ എമിഗ്രേഷൻ നടപടികളുടെ ഭാഗമായാണെന്ന് അപേക്ഷകരെ വിശ്വസിപ്പിച്ചാണ് വിവിധ ബാങ്കുകളുടെ UPID കളിലേയ്ക്കാണ് പ്രതികൾ പണം ശേഖരിച്ചിരുന്നത്. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ യാത്ര ചെയ്ത് ആഡംബര അപ്പാർട്ടുമെൻറുകൾ ബിസിനസ് കാരാണെന്ന വ്യാജേന ദിവസ വാടകയ്ക്ക് എടുത്ത് അവിടത്തെ മേൽവിലാസങ്ങളാണ് DTNP വെബ് സൈറ്റിൽ ബ്രാഞ്ച് ഓഫീസുകളായി കാണിച്ചിട്ടുള്ളത്. ഈ മേൽവിലാസത്തിലുള്ള സിംകാർഡുകളും സൗജന്യ Wifi കണക്ഷനുകളുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിവൈസുകൾ നിശ്ചിത സമയത്തിന് ശേഷം നശിപ്പിച്ച് കളയുകയായിരുന്നു പതിവ്. ആലപ്പുഴ സ്വദേശിയായ ശ്രീരാഗ് കമലാസനൻ, കായംകുളം സ്വദേശി ജയിൻ വിശ്വംഭരൻ, തൃശ്ശൂർ സ്വദേശി സതീഷ്‌കുമാർ, തിരുവനന്തപുരം സ്വദേശി ആഷിക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ട് രേഖകൾ, വ്യജ വെബ്‌സൈറ്റ് നിർമ്മിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പ് എന്നിവയുൾപ്പെടെ നിരവധി സിംകാർഡുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments