KeralaLatest NewsNewsBusiness

കേരള ബഡ്ജറ്റ് 2023: സ്വർണവിപണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ സ്വർണവ്യാപാരികൾ

സ്വർണക്കള്ളക്കടത്തിന് പൂർണമായും തടയിടണമെന്നാണ് വ്യാപാരികളുടെ ആവശ്യം

സംസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ
പ്രതീക്ഷയർപ്പിച്ച് സ്വർണവ്യാപാരികൾ. ഇത്തവണ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ സ്വർണവിപണിക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ബഡ്ജറ്റ് പ്രഖ്യാപനത്തിൽ സ്വർണക്കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിനായി സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇത് സ്വർണവിപണിയെ ലാഭത്തിലേക്ക് നയിക്കാൻ സഹായിക്കുന്നതാണ്.

നിലവിൽ, സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 15 ശതമാനമാണ്. ഓരോ വർഷവും 800 ടൺ മുതൽ 1,000 ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ നികുതി ഇനത്തിൽ ഏകദേശം 65,000 കോടി രൂപയാണ് ലഭിക്കുക. അതേസമയം, ഇറക്കുമതി ചുങ്കം 5 ശതമാനമാക്കി ചുരുക്കിയാൽ ഏകദേശം 21,000 കോടി രൂപയോളമാണ് ലഭിക്കുക. ഇറക്കുമതി ചുങ്കം കുറക്കുന്നത് വരുമാന- നഷ്ട ഗുണഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ നഷ്ടം ഉണ്ടാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

Also Read: ബഡ്ജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം, സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു

സ്വർണക്കള്ളക്കടത്തിന് പൂർണമായും തടയിടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇറക്കുമതി ചുങ്കം 15 ശതമാനമായതിനാൽ, ഒരു കിലോ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലേക്ക് എത്തുമ്പോൾ ഏകദേശം 8 ലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക. ഇത് നിരവധി പേരെ സ്വർണക്കള്ളക്കടത്തിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു. ഇത്തരം പ്രവണത ആഭ്യന്തര വ്യാപാരത്തെയും, അന്തർദേശീയ വ്യാപാരത്തെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതാണ്. കള്ളക്കടത്തിൽ പിടിക്കപ്പെടുന്ന സ്വർണം കണ്ടുകെട്ടണമെന്ന ആവശ്യവും വ്യാപാരികൾ ഉയർത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button