
തിരുവന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നാളെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ധനപ്രതിസന്ധിയിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റിൽ പ്രതീക്ഷയോടെ ജനം. സംസ്ഥാനം കടുത്ത സാമ്പത്തിക ഞരുക്കത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ ജനപ്രീയ ബജറ്റ് ആകുമോയെന്ന സംശയവും ഉണ്ട്. ബജറ്റിൽ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള വഴികൾ സർക്കാർ തേടുന്നുണ്ട്.
പെൻഷൻ ഇനിയും വർധിപ്പിച്ചാൽ അത് സർക്കാരിന് താങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ക്ഷേമ പെൻഷൻ ഇനിയും നൂറ് രൂപ കൂടി വർധിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1700 രൂപയായി പ്രതിമാസം വർധിക്കും. ഘട്ടം ഘട്ടമായി ക്ഷേമ പെൻഷൻ 2500 ആയി ഉയർത്തുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കുമോയെന്ന ആകാംക്ഷയിലാണ് ജനം.
പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ:
ഇന്ധനത്തിനും മദ്യത്തിനും ഒഴികെ നികുതികളിൽ വർധന.
റബർ, നാളികേരം, പച്ചക്കറികൾ എന്നിവയുടെ താങ്ങുവിലയിൽ വർധന.
ഇലക്ട്രിക് വാഹനങ്ങൾക്കു കൂടുതൽ ഇളവുകൾ.
കെഎസ്ആർടിസിക്കു വേണ്ടി പുതിയ പാക്കേജ്.
പെൻഷൻ പരിഷ്കരണ കുടിശികയുടെ വിതരണം.
വന്യജീവികളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റം നേരിടാൻ പദ്ധതി.
ജെൻഡർ തുല്യതയ്ക്കായി നവോത്ഥാന പദ്ധതികൾ.
Post Your Comments