
തൃശൂര്‍: കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു. വനിതാ എസ്.ഐ അടക്കമുള്ളവരുടെ കണ്ണിലേക്കാണ് സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്. തൃശൂരിലാണ് സംഭവം. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് അതിക്രമം നടത്തിയത്.
Read Also: നെറ്റ്ഫ്ലിക്സിൽ പുതിയ അപ്ഡേറ്റ് എത്തി, ഇനി പാസ്‌വേഡ് ഷെയറിംഗിൽ നിയന്ത്രണം
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ വനിത എസ്.ഐ ഗീതുമോള്‍, എ.എസ്.ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവര്‍ മുളകുപൊടി പ്രയോഗം നടത്തിയത്.
Post Your Comments