WayanadLatest NewsKeralaNattuvarthaNews

വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്

വയനാട്: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്.

Read Also : മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിച്ചു: കെജ്രിവാളിനെതിരെ ഇഡി കുറ്റപത്രം

സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.

Read Also : ‘അറസ്റ്റിന്റെ കാരണം സിദ്ദിഖ് എന്ന പേര്’: സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിന് പിന്നാലെ പുതിയ ആരോപണവുമായി ബിന്ദു അമ്മിണി

സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്കൂളിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button